വിജയം തുടർന്ന് ട്രാവു, ലീഗിൽ നാലാം സ്ഥാനത്ത്

- Advertisement -

ഐലീഗിൽ ട്രാവുവിന് വീണ്ടും വിജയം. ഇന്ന് ഇംഫാലിൽ വെച്ച് നടന്ന മത്സരത്തിൽ ആരോസിനെയാണ് ട്രാവു വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ട്രാവുവിന്റെ വിജയം. 89ആം മിനുട്ടിൽ പിറന്ന ഒരു അത്ഭുത ഗോളാണ് ഇന്ന് ട്രാവുവിന് വിജയം നൽകിയത്. അവസാന മിനുട്ടിൽ ആക്രൊബാറ്റിക്ക് ഫിനിഷിലൂടെ‌ ദീപക് ദേവ്രാണി ആണ് വിജയ ഗോൾ നേടിയത്.

ഈ വിജയം ട്രാവുവിനെ 22 പോയന്റുമായി ലീഗിൽ നാലാം സ്ഥാനത്തേക്ക് എത്തിച്ചു. ആരോസ് ഇപ്പോഴും അവസാന സ്ഥാനത്തു നിൽക്കുകയാണ്. ഒമ്പത് പോയന്റ് മാത്രമെ ആരോസിന് ലീഗിൽ നേടാൻ ആയിട്ടുള്ളൂ.

Advertisement