ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് പിന്മാറി കെയ്ൻ റിച്ചാർഡ്സൺ

Staff Reporter

ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് പിന്മാറി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്സൺ. തന്റെ ഭാര്യക്കും കുഞ്ഞിനുമൊപ്പം സമയം ചിലവഴിക്കാൻ വേണ്ടിയാണ് താരം ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് വിട്ട് നിന്നത്. ഏകദിന-ടി20 ടീമുകളിൽ നിന്നാണ് കെയ്ൻ റിച്ചാർഡ്സൺ പിന്മാറിയത്. അടുത്തിടെയാണ് റിച്ചാർഡ്സന്റെ ഭാര്യ തന്റെ കുഞ്ഞിന് ജന്മം നൽകിയത്.

കെയ്ൻ റിച്ചാർഡ്സണ് പകരക്കാരനായി ഫാസ്റ്റ് ബൗളർ ആൻഡ്രൂ ടൈ ഓസ്ട്രേലിയൻ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. അടുത്തിടെ കഴിഞ്ഞ ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പരമ്പരയിൽ അംഗമായിരുന്നു ആൻഡ്രൂ ടൈ. ടീമിൽ നിന്ന് വിട്ട് നിൽക്കാനുള്ള കെയ്ൻ റിച്ചാർഡ്സന്റെ തീരുമാനം അംഗീകരിക്കുന്നുണ്ടെന്നും സെലെക്ടർമാരുടെയും ടീമിന്റെയും മുഴുവൻ പിന്തുണ താരത്തിന് ഉണ്ടെന്നും ഓസ്ട്രേലിയൻ സെലെക്ടർ ട്രെവർ ഹോൺസ് പറഞ്ഞു.