അവസാന ഏകദിനം, ജെയിംസ് വിന്‍സ് ഇംഗ്ലണ്ട് സ്ക്വാഡില്‍

Sports Correspondent

ദാവീദ് മലനു പകരം ജെയിംസ് വിന്‍സ് അവസാന ഏകദിനത്തിനായുള്ള ഇംഗ്ലണ്ട് ടീമില്‍. പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് നില്‍ക്കെ നിര്‍ണ്ണായകമായ അവസാന ഏകദിനം ജൂലൈ 17നു ഹെഡിംഗ്ലിയില്‍ നടക്കും. ദാവീദ് മലനെ ഇന്ത്യ എ യ്ക്കെതിരെയുള്ള ഇംഗ്ലണ്ട് ലയണ്‍സിന്റെ ചതുര്‍ദിന മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇംഗ്ലണ്ട് ടീമില്‍ നിന്ന് റിലീസ് ചെയ്യുകയാണുണ്ടായത്.

2016 ഒക്ടോബറിലാണ് വിന്‍സ് അവസാനമായി ഏകദിനം കളിച്ചിട്ടുള്ളത്. ഹാംഷയറിനു വേണ്ടി റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ മികച്ച ഫോമില്‍ കളിച്ച താരത്തിനു എന്നാല്‍ അവസാന ഇലവനില്‍ ഇടം പിടിക്കാനാകുമെന്ന് തോന്നുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial