നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ജെയിംസ് വിന്‍സ് ടീമില്‍

- Advertisement -

ട്രെന്റ് ബ്രിഡ്ജിലെ ‍തോല്‍വിയ്ക്ക് ശേഷം പരമ്പര സ്വന്തമാക്കുവാനുള്ള ലക്ഷ്യത്തോടെ ഇന്ത്യയ്ക്കെതിരെ നാലാം ടെസ്റ്റിനുള്ള 14 അംഗ സ്ക്വാഡിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 30നാണ് ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നത്. ഹാംപ്ഷയര്‍ താരം ജെയിംസ് വിന്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്ടിയിലെ മികച്ച ഫോമാണ് താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തുവാനുള്ള കാരണം.

ഇംഗ്ലണ്ട് സ്ക്വാഡ്: ജോ റൂട്ട്, മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്സണ്‍, ജെയിംസ് വിന്‍സ്, ജോണി ബൈര്‍സ്റ്റോ, സ്റ്റുവര്‍ട് ബ്രോഡ്, ജോസ് ബട്‍ലര്‍, അലിസ്റ്റര്‍ കുക്ക്, സാം കറന്‍, കീറ്റണ്‍ ജെന്നിംഗ്സ്, ഒല്ലി പോപ്, റഷീദ് ഖാന്‍, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്

Advertisement