പ്യാനിചിന് പരിക്ക്, യുവന്റസിലേക്ക് മടങ്ങി

- Advertisement -

യുവന്റസ് മധ്യനിര താരം പ്യാനിചിന് പരിക്ക്. ഇന്നലെ തന്റെ രാജ്യമായ ബോസ്നിയക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് പ്യാനിചിന് പരിക്കേറ്റത്. മസിൽ ഇഞ്ച്വറിയാണ്. താരത്തെ അടുത്ത മത്സരത്തിൽ കളിപ്പിക്കണ്ട എന്ന് ബോസ്നിയ തീരുമാനിച്ചിട്ടുണ്ട്. ബോസ്നിയ പ്യാനിചിനെ തിരികെ യുവന്റസ് ക്യാമ്പിലേക്ക് അയച്ചു.

എന്നാൽ തന്റെ പരിക്ക് പേടിക്കാനുള്ളതല്ല എന്ന് പ്യാനിച് പറഞ്ഞു. പരിക്ക് തോന്നിയ സമയത്ത് തന്നെ താൻ കളത്തിൽ നിന്ന് പിന്മാറിയെന്ന് പ്യാനിച് വ്യക്തമാക്കി. നാക്കെ കൂടുതൽ സ്കാനിങിനു ശേഷം മാത്രമേ പ്യാനിചിന്റെ പരിക്കിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളൂ. യുവന്റസിനു നിർണായ മത്സരങ്ങൾ വരാനുള്ളതിനാൽ പ്യാനിചിന്റെ പരിക്ക് സാരമുള്ളതായാൽ അത് വലിയ തിരിച്ചടിയാകും.

Advertisement