ഇംഗ്ലണ്ടിന് വേണ്ടി 162 ടെസ്റ്റുകള്‍, അലിസ്റ്റര്‍ കുക്കിനെ മറികടന്ന് ജെയിംസ് ആന്‍ഡേഴ്സൺ

Jamesanderson2
- Advertisement -

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും അധികം ടെസ്റ്റ് കളിക്കുന്ന താരമായി ജെയിംസ് ആന്‍ഡേഴ്സൺ. ഇന്ന് ന്യൂസിലാണ്ടിനെതിരെയുള്ള എഡ്ജ്ബാസ്റ്റണിലെ ടെസ്റ്റിൽ കളിച്ചതോടെ 162 ടെസ്റ്റുകളിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്ന താരമായി ആന്‍ഡേഴ്സൺ മാറി.

Jamesanderson

അലിസ്റ്റര്‍ കുക്കിനൊപ്പം 161 മത്സരങ്ങളായിരുന്നു ലോര്‍ഡ്സിലെ മത്സരത്തിനിറങ്ങിയപ്പോള്‍ ആന്‍ഡേഴ്സൺ കളിച്ചിരുന്നത്. 18 വര്‍ഷത്തെ കരിയറിൽ 616 വിക്കറ്റുകളാണ് താരം നേടിയത്.

Jamesandersonjersey

മത്സരത്തിന് മുമ്പ് താരത്തിന് ഈ വിശേഷാവസരത്തിൽ പ്രത്യേക ജഴ്സിയും നല്‍കിയിരുന്നു.

Advertisement