ആത്മവിശ്വാസമുണ്ടായിരുന്നു, എന്നാലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല – ജാക്കര്‍ അലി

Sports Correspondent

ദസുന്‍ ഷനക എറിഞ്ഞ അവസാന ഓവറിൽ പുറത്താകുമ്പോള്‍ 34 പന്തിൽ 68 റൺസായിരുന്നു ബംഗ്ലാദേശിന്റെ ടി20 ഭാവി താരമായി വാഴ്ത്തപ്പെടുന്ന ജാക്കര്‍ അലി നേടിയത്. ടീമിന്റെ ഓപ്പണര്‍ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ മാത്രം പുറത്തായപ്പോള്‍ ടീമിനെ തനിക്ക് വിജയത്തിലേക്ക് നയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.

4 പന്തിൽ 10 റൺസ് എന്ന ഘട്ടത്തിൽ തനിക്ക് ടീമിനെ വിജയത്തിലെത്തിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും എന്നാൽ വേണ്ട വിധത്തിൽ പന്ത് കണക്ട് ചെയ്യാനാകാതെ പോയത് ആണ് തിരിച്ചടിയായതെന്നും താരം വ്യക്തമാക്കി.

തനിക്ക് ടീമിനെ വിജയത്തിലെത്തിക്കുവാന്‍ സാധിച്ചിരുന്നുവെങ്കിൽ കൂടുതൽ സന്തോഷം ഉണ്ടാകുമായിരുന്നുവെന്നും താരം കൂട്ടിചേര്‍ത്തു.