ജൈസ്വാളിന്റെ മികവിൽ ഇന്ത്യ കുതിയ്ക്കുന്നു

Sports Correspondent

യശസ്വി ജൈസ്വാളിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ഇംഗ്ലണ്ടിനെതിരെ വൈസാഗ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത് 336/6 എന്ന സ്കോര് ‍നേടി ഇന്ത്യ. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 179 റൺസുമായി ജൈസ്വാളും 5 റൺസ് നേടി രവിചന്ദ്രന്‍ അശ്വിനുമാണ് ക്രീസിലുള്ളത്. ഒന്നാം ദിവസത്തിന്റെ അവസാനത്തോടെ ശ്രീകര്‍ ഭരത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

ശുഭ്മന്‍ ഗിൽ(34), രജത് പടിദാര്‍(32) എന്നിവര്‍ക്കൊപ്പം അക്സര്‍ പട്ടേലും ശ്രേയസ്സ് അയ്യരും ഇന്ത്യയ്ക്കായി 27 റൺസ് വീതം നേടി.

ഇംഗ്ലണ്ടിനായി അരങ്ങേറ്റക്കാരന്‍ ഷൊയ്ബ് ബഷീര്‍ , റെഹാന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ജെയിംസ് ആന്‍ഡേഴ്സൺ, ടോം ഹാര്‍ട്‍ലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.