സാവിയുടെ മാജിക്ക് തുടരുന്നു, ബാഴ്സലോണക്ക് ഒരു വൻ വിജയം കൂടെ

ലാലിഗയിൽ ബാഴ്സലോണക്ക് ഒരു വിജയം കൂടെ. അവർ ക്യാമ്പ്നുവിൽ വെച്ച് ഒസാസുനയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഹോൻ ഗ്രൗണ്ടിൽ ബാഴ്സലോണ ഗംഭീര പ്രകടനം ആണ് നടത്തുന്നത്. ക്യാമ്പ്നുവിൽ നടന്ന അവസാന നാലു മത്സരങ്ങളിൽ നിന്ന് അവർ 15 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്‌‌. ഇന്നലെ രണ്ട് ഗോളുകളുമായി ഫെറൻ ടോറസ് ബാഴ്സലോണക്ക് ആയി തിളങ്ങി.
20220314 090820
14ആം മിനുട്ടിലും 21ആം മിനുട്ടിലുമായിരുന്നു ബാഴ്സലോണയുടെ ഗോളുകൾ. ആദ്യ ഗോൾ പെനാൾട്ടിയിൽ നിന്നും രണ്ടാം ഗോൾ ഡെംബലെ ഒരുക്കി നൽകിയതും ആയിരിന്നു. 27ആം മിനുട്ടിൽ ഒബമയെങ് നേടിയ ഗോളും ഡെംബലെ ആണ് ഒരുക്കിയത്‌. ഈ ലാലിഗ സീസണിൽ ഇതുവരെ ഡെംബലെ ഏഴ് അസിസ്റ്റുകൾ നൽകിയിട്ടുണ്ട്. രണ്ടാം പകുതിയിൽ റിക്കി പുജും ബാഴ്സലോണക്കായി ഗോൾ നേടി.

ഈ വിജയത്തോടെ ബാഴ്സലോണ 51 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.