ജഡേജ അനുഗ്രഹീതനായ ക്രിക്കറ്റര്‍, ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഫിറ്റ്നെസ്സ് താരത്തിന്

Sports Correspondent

രവീന്ദ്ര ജഡേജ അനുഗ്രഹീതനായ ക്രിക്കറ്റര്‍ ആണെന്ന് പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. താരത്തിന്റെ ഫിറ്റെന്സ്സ് നില വളരെ ഉയര്‍ന്നതാണെന്നും അത് സ്വാഭാവികമായി ആര്‍ജ്ജിച്ചതാണെന്നും അശ്വിന്‍ പറഞ്ഞു. മറ്റു ക്രിക്കറ്റര്‍മാരെ പോലെ രവീന്ദ്ര ജഡേജയ്ക്ക് ഫിറ്റ്നെസ്സിനായി അധികം പരിശ്രമിക്കേണ്ട കാര്യമില്ലെന്നും അശ്വിന്‍ പറഞ്ഞു.

താരം ഒരു നാച്വറല്‍ ക്രിക്കറ്ററാണെന്നും അശ്വിന്‍ പറഞ്ഞു. അത് ബാറ്റിംഗായാലും ബൗളിംഗായാലും ഫീല്‍ഡിംഗായാലും അത് സ്വാഭാവികമായി വരുന്നതാണെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ കുറച്ച് വര്‍ഷമായി അശ്വിനെ അപേക്ഷിച്ച് വിദേശ ടെസ്റ്റുകളില്‍ ഇന്ത്യന്‍ മാനേജ്മെന്റ് ജഡേജയെയാണ് പരിഗണിക്കുന്നത്.

ലോകത്തിലെ മികച്ച ഫീല്‍ഡറായു അറിയപ്പടുന്ന താരങ്ങളില്‍ ഒരാളാണ് ജഡേജ. അശ്വിന്‍ പറയുന്നത് ജഡേജയുടെ സ്വാഭാവിക ഫിറ്റ്നെസ്സ് നില ലഭിക്കാന്‍ പോലും താന്‍ രണ്ട് മാസത്തെ തീവ്ര പരിശീലനത്തില്‍ ഏര്‍പ്പെടേണ്ടി വരുമെന്നാണ്. ജഡേജയ്ക്ക് ഒരേ സ്ട്രെച്ചില്‍ മൂപ്പത് ഓവറുകള്‍ നിഷ്പ്രയാസം എറിയാനാകുമെന്നും അശ്വിന്‍ അവകാശപ്പെട്ടു.