കൊറോണ വൈറസ്: ലിവർപൂൾ സ്റ്റേഡിയം വിപുലീകരണം വൈകും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകത്താകമാനം കൊറോണ വൈറസ് ബാധ പടരുന്നതിനിടെ ലിവർപൂളിന്റെ ആൻഫീൽഡ് സ്റ്റേഡിയം വിപുലീകരണം ഒരു വർഷം വൈകും. 7000 സീറ്റുകൾ വർദ്ധിപ്പിച്ച് സ്റ്റേഡിയത്തിൽ ഉൾകൊള്ളാൻ കഴിയുന്ന കാണികളുടെ എണ്ണം 61,000 ആക്കാൻ ഉദ്ദേശിച്ചാണ് ലിവർപൂൾ വിപുലീകരണ പദ്ധതി തയ്യാറാക്കിയത്. എന്നാൽ കൊറോണ വൈറസ് ബാധ വന്ന് പ്രീമിയർ ലീഗിൽ മത്സരം നിർത്തിവെക്കുകയും ചെയ്തതോടെ സ്റ്റേഡിയം വിപുലീകരണം ഒരു വർഷത്തേക്ക് നീട്ടിവെക്കാൻ ലിവർപൂൾ തീരുമാനിക്കുകയായിരുന്നു.

ഏകദേശം 60 മില്യൺ പൗണ്ട് മുടക്കിയാണ് സ്റ്റേഡിയം വിപുലീകരണ ജോലികൾ തീർക്കാൻ ലിവർപൂൾ ശ്രമിച്ചത്. നിലവിലെ സാഹചര്യത്തിൽ 2023 സമ്മറിൽ മാത്രമാവും സ്റ്റേഡിയത്തിന്റെ പണികൾ തീരുക. കഴിഞ്ഞ നവംബറിലാണ് സ്റ്റേഡിയം വിപുലീകരിക്കാനുള്ള പദ്ധതികൾ ലിവർപൂൾ ആരംഭിച്ചത്.