അരങ്ങേറ്റം അവിസ്മരണീയമാക്കി ജേക്കബ് ഡഫി, തകര്‍ച്ചയിൽ നിന്ന് കരകയറി പാക്കിസ്ഥാന് 153 റൺസ്

Sports Correspondent

ജേക്കബ് ഡഫി തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോള്‍ ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യില്‍ ആദ്യം പതറി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ നായകന്‍ ഷദബ് ഖാന്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 20/4 എന്ന നിലയിലേക്ക് വീണ ടീം 20 ഓവറുകള്‍ അവസാനിക്കമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് നേടിയത്. ടോപ് ഓര്‍ഡര്‍ കൈവിട്ട ശേഷം മധ്യനിരയും വാലറ്റവും നടത്തിയ ചെറുത്ത്നില്പാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്.

ഷദബ് ഖാന്‍ നേടിയ 42 റണ്‍സാണ് പാക്കിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഖുശ്ദില്‍ ഷാ(16), ഇമാദ് വസീം(19), ഫഹീം അഷ്റഫ്(31), മുഹമ്മദ് റിസ്വാന്‍(17) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.