ഇന്ത്യ കോഹ്ലിയെ പോലെ സൂപ്പർ ഫുട്ബോൾ താരങ്ങളെയും സൃഷ്ടിക്കണം

Img 20201218 123344
Credit: Twitter
- Advertisement -

ഇന്ത്യൻ ഫുട്ബോളിന് ഒരുപാട് ഭാവി ഉണ്ട് എന്നു മുൻ ഓസ്ട്രേലിയ ക്യാപ്റ്റൻ ടിം കാഹിൽ. ഇന്ത്യൻ ഫുട്ബോൾ രക്ഷപ്പെടാൻ ഒരു സൂപ്പർ താരം ഫുട്ബോളിൽ ഉണ്ടായാൽ മതി എന്ന് കാഹിൽ പറയുന്നു. ക്രിക്കറ്റ് നോക്കിയാൽ ഇന്ത്യ വലിയ ശക്തിയാണ്. പല ഓസ്ട്രേലിയൻ താരങ്ങളും ഇന്ത്യയിൽ വന്ന് കളിക്കുന്നു. ക്രിക്കറ്റിൽ ഇത്ര വലിയ ശക്തി ആകാമെങ്കിൽ ഇന്ത്യന്ന് ഫുട്ബോളിലും വളരാൻ ആകും എന്ന് കാഹിൽ പറഞ്ഞു.

വിരാട് കോഹ്ലി ക്രിക്കറ്റിന് എന്ന പോലെ ഒരു സൂപ്പർ താരത്തെ ഇന്ത്യ ഫുട്ബോളിലും സൃഷ്ടിക്കണം എന്ന് കാഹിൽ പറഞ്ഞു. വിരാട് കോഹ്ലി ഒരു സൂപ്പർ സ്റ്റാറാണ്. ഇനി അതു പോലെ ഐ എസ് എല്ലിൽ നിന്നും സൂപ്പർ സ്റ്റാറുകളെ സൃഷ്ടിക്കണം. കാഹിൽ പറഞ്ഞു. മുമ്പ് ഐ എസ് എല്ലിൽ കളിച്ചിട്ടുള്ള താരമാണ് കാഹിൽ. ഇന്ത്യ ഫുട്ബോളിന് ഒരു വലിയ മാർക്കറ്റായി ഭാവിയിൽ മാറും എന്നും കാഹിൽ പറഞ്ഞു.

Advertisement