ജയിച്ചത് ടീമായി, ഞാനതിന്റെ ഭാഗം

Sports Correspondent

തന്റെ 153 റണ്‍സിന്റെ മികവില്‍ ലങ്ക ചരിത്ര വിജയം കുറിച്ചുവെങ്കിലും അധികം വാചാലാനാകാതെ കുശല്‍ പെരേര. താന്‍ ലങ്കയ്ക്ക് വേണ്ടി കളിച്ച മികച്ച ടെസ്റ്റ് മത്സരമാണ് ഡര്‍ബനിലേതെന്ന് പറഞ്ഞ കുശല്‍ പെരേര തങ്ങള്‍ ഒരു ടീമായിയാണ് വിജയം കൊയ്തതെന്ന് പറഞ്ഞു. താന്‍ അതിന്റെ വെറുമൊരു ഭാഗമാണെന്നാണ് മത്സരം മാറ്റി മറിച്ച താരത്തിന്റെ വാക്കുകള്‍.

ടീമിനു വേണ്ടി ഒരു റണ്‍സ് നേടിയ വ്യക്തിയും വിജയത്തിന്റെ ഭാഗമാണ് കാരണം അതില്ലായിരുന്നുവെങ്കില്‍ ഈ വിജയം പൂര്‍ണ്ണമാകില്ലായിരുന്നു. അതിനാല്‍ എന്നെ മാത്രം പ്രശംസിക്കുന്നതില്‍ കാര്യമില്ല ഇത് ലങ്കയുടെ വിജയമാണ്, ടീമെന്ന നിലയിലുള്ള വിജയം. ടീമിലെ ലോവര്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ സംഭാവന വളരെ വലുതാണ്. അവര്‍ തനിക്കൊപ്പം നേടിയ റണ്‍സ് ഏറെ നിര്‍ണ്ണായകമായിരുന്നു.

ഞാന്‍ എന്നെ വിശ്വസിച്ചു, ഞങ്ങള്‍ അത് ഒരുമിച്ച് നേടി. ഞാനെന്റെ ഭാഗം ചെയ്തുവെന്ന് മാത്രമാണ് ഞാനിപ്പോളും ചിന്തിക്കുന്നത്. ഇത് ഏറെ മധുരമേറിയതും പ്രത്യേകത നിറഞ്ഞതുമായ വിജയമാണ്. ഏറെ കഠിന പ്രയത്നം ചെയ്ത ടീമിന്റെ പൊരുതി നേടിയ വിജയം എന്ന് കുശല്‍ പെരേര പറഞ്ഞു.