ഇഷാൻ കിഷൻ ജാർഖണ്ഡിന്റെ ക്യാപ്റ്റൻ ആയി ആഭ്യന്തര ക്രിക്കറ്റിൽ തിരികെയെത്തുന്നു

Newsroom

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഇഷാൻ കിഷൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. വരാനിരിക്കുന്ന ബുച്ചി ബാബു ട്രോഫിയിൽ ജാർഖണ്ഡ് ടീമിൻ്റെ ക്യാപ്റ്റനായി ആഭ്യന്തര ക്രിക്കറ്റിലേക്ക് താരം മടങ്ങിവരും. ആഗസ്റ്റ് 15ന് തമിഴ്‌നാട്ടിൽ ആരംഭിക്കുന്ന പ്രീ-സീസൺ ടൂർണമെൻ്റിൻ്റെ റൗണ്ട് 1-ൽ ജാർഖണ്ഡ് മധ്യപ്രദേശിനെ ആണ് നേരിടുന്നത്.

Picsart 23 09 03 11 45 50 801

കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി കളിക്കാൻ തയ്യാറാകാത്തതിനാൽ സെൻട്രൽ കരാർ വരെ നഷ്ടപ്പെട്ട താരമാണ് ഇഷൻ കിഷൻ. ഇത്തവണ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരാൻ ആണ് ഇഷൻ കിഷൻ ഇപ്പോൾ ശ്രമിക്കുന്നത്.

ദുലീപ് ട്രോഫിയിലും ഇഷൻ കിഷൻ കളിക്കും. ദേശീയ ടീമിലേക്ക് മടങ്ങിയെത്തണമെങ്കിൽ റെഡ് ബോൾ ക്രിക്കറ്റ് കളിക്കണമെന്ന് സെലക്ടർമാർ കിഷനോട് പറഞ്ഞതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.