ന്യൂസിലാൻഡ് ബൗളിങ്ങിൽ കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്ന് ഇഷ് സോധി

Staff Reporter

ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് ബൗളർമാർ കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്ന് ന്യൂസിലാൻഡ് ബൗളർ ഇഷ് സോധി. ഇന്ത്യക്കെതിരായ ഒന്നാം ടി20 മത്സരം തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു ഇഷ് സോധി.

ബൗളിങ്ങിൽ കൂടുതൽ ആക്രമണോത്സുകത കാണിച്ചാൽ അത് ആദ്യ ടി20യിൽ നിന്ന് ഉള്ള പാഠമാവുമെന്നും അടുത്ത മത്സരം ജയിച്ച് പരമ്പരയിൽ തിരിച്ചെത്താനുള്ള ശ്രമമാണ് ന്യൂസിലാൻഡ് നടത്തുകയെന്നും സോധി പറഞ്ഞു.  ഇന്ത്യൻ നിരയിൽ 5-6 ലോകോത്തര ബാറ്റസ്മാൻമാർ ഉണ്ടെന്നും ഏദൻ പാർക്ക് പോലെത്തെ ഒരു ചെറിയ സ്റ്റേഡിയത്തിൽ അവരെ പ്രതിരോധിക്കുക കടുത്ത വെല്ലുവിളിയായിരുന്നെന്നും സോധി പറഞ്ഞു.

മത്സരത്തിൽ കെ.എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും അർദ്ധ സെഞ്ചുറികളുടെ പിൻബലത്തിൽ ഇന്ത്യ 6 വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു.