സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരങ്ങൾ നൽകണം എന്ന് ഇർഫാൻ പത്താൻ

Newsroom

2023ലെ ലോകകപ്പിന് മുന്നോടിയായി സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ടീമിൽ തിരികെ എത്തി മ്യത് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ സന്തോഷം പ്രകടിപ്പിച്ചു. സഞ്ജുവിന് കൂടുതൽ അവസരം ഇന്ത്യൻ നൽകണമെന്ന് താൻ ആഗ്രഹിക്കുന്നു എന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പറഞ്ഞു. വെസ്റ്റിൻഡീസിന് എതിരായ പരമ്പരയിൽ സഞ്ജു ഇടം നേടിയിട്ടുണ്ട്.

സഞ്ജു 23 01 03 19 49 24 588

11 ഏകദിന മത്സരങ്ങൾ കളിച്ച സഞ്ജു 66 ശരാശരിയുമായി ഇന്ത്യക്കായി നല്ല പ്രകടനം അവസാന വർഷങ്ങളിൽ കാഴ്ചവെച്ചിട്ടുണ്ട്. പേസിനും സ്പിന്നിനും എതിരെയുള്ള സാംസണിന്റെ കഴിവുകൾ ഇന്ത്യൻ മധ്യനിരക്ക് വലിയ സഹായമാകുമെന്ന് പത്താൻ ട്വിറ്ററിലൂടെ പറഞ്ഞു.

“പന്ത് ഇപ്പോൾ സുഖം പ്രാപിക്കുന്ന സാഹചര്യത്തിൽ, സഞ്ജു സാംസണിന് ഏകദിന ക്രിക്കറ്റിൽ സ്ഥിരമായി അവസരം നൽകേണ്ട സമയമാണിത്. മിഡിൽ ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളും മികച്ച സ്പിൻ-പ്ലേയിംഗ് കഴിവുകളും ഉള്ളതിനാൽ, സഞ്ജു ടീമിൽ ഒരു വിലപ്പെട്ട സാന്നിധ്യനായി മാറും” ഇർഫാൻ ട്വിറ്ററിൽ പറഞ്ഞു.