യൂറോപ്പ ലീഗ് മത്സരത്തിൽ യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

യൂറോപ്പ ലീഗിലെ പ്രീക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരങ്ങൾക്ക് അവസരം നൽകും. ബുധനാഴ്ച രാത്രി ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ ലാസ്കിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്. ആദ്യ പാദത്തിൽ 5-0ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രധാന താരങ്ങളെ ഒന്നും ഇറക്കണ്ട എന്നാണ് ഒലെയുടെ തീരുമാനം.

അവസാന രണ്ടു മാസങ്ങളായി യുണൈറ്റഡിന്റെ പ്രധാന താരങ്ങളെല്ലാം ആഴ്ചയിൽ രണ്ടും മൂന്നും മത്സരങ്ങൾ വെച്ച് കളിക്കുന്നുണ്ടായിരുന്നു. ഇത് കൊണ്ട് അവർക്ക് ഒക്കെ വിശ്രമം നൽകാൻ ആകും യുണൈറ്റഡ് തീരുമാനം. അവസരങ്ങൾ അധികം കിട്ടാത്ത മാറ്റ, ലിംഗാർഡ്, ഇഗാളോ, റൊമേരോ, എറിക് ബയി, പെരേര, ജെയിംസ് എന്നിവർ ഒക്കെ കളത്തിൽ ഇറങ്ങിയേക്കും. ഇവർക്ക് ഒപ്പം യുവതാരങ്ങളായ ടേഡൻ മെംഗി, ഏഥൻ ലയർഡ്, ചോങ്, ഗാർനർ എന്നിവരൊക്കെ ആദ്യ ഇലവനിൽ എത്തിയേക്കും. പരിക്കേറ്റ ടുവൻസബെ, ഫിൽ ജോൺസ്, ലൂക് ഷോ എന്നിവരൊന്നും ടീമിൽ ഉണ്ടാകില്ല.

Advertisement