2011 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച അയര്‍ലണ്ട് വിജയത്തെ അനുസ്മരിപ്പിക്കുന്ന വിജയമാണ് തങ്ങളുടെ ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണിലെ വിജയമെന്ന് പറഞ്ഞ് അയര്‍ലണ്ട് നായകന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ. ബാംഗ്ലൂരില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന ശേഷം കെവിന്‍ ഒബ്രൈന്റെ വ്യക്തിഗത മികവിലാണ് അയര്‍ലണ്ടിനെ ഞെട്ടിച്ചതെങ്കില്‍ ഇവിടെ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയും(113) പോള്‍ സ്റ്റിര്‍ലിംഗും(142) പാകിയ അടിത്തറയുടെ സഹായത്തില്‍ ഹാരി ടെക്ടറും കെവിന്‍ ഒബ്രൈനും ചേര്‍ന്നാണ് വിജയം പിടിച്ചെടുത്തത്.
യുവ താരങ്ങള്‍ക്ക് ഈ അനുഭവം മികച്ച ഓര്‍മ്മയായി അവരുടെ കരിയറില്‍ തങ്ങി നില്‍ക്കുമെന്നും ആന്‍ഡ്രൂ ബാല്‍ബിര്‍ണേ വ്യക്തമാക്കി. ഈ താരങ്ങള്‍ അയര്‍ലണ്ടിന്റെ ഭാവി തലമുറയാണ്, അവര്‍ക്ക് ഈ വിജയം ഒരു പ്രഛോദനമാകുമെന്നും ബാല്‍ബിര്‍ണേ വ്യക്തമാക്കി.
ഹാരി ടെക്ടര്‍ ആണ് വിജയ സമയത്ത് 29 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ കാംഫെറിന് കഴിഞ്ഞ മത്സരങ്ങളില്‍ പരാജയ പക്ഷത്താണെങ്കില്‍ ഇത്തവണ വിജയം കുറിക്കുവാന്‍ സാധിച്ചു. ഈ ഓര്‍മ്മകള്‍ താരത്തിന്റെ ആത്മവിശ്വാസത്തെയും കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.