നാല് പോസിറ്റീവ് കേസുകള്‍ കൂടി, യുഎഇ – അയര്‍ലണ്ട് പരമ്പര ഉപേക്ഷിക്കുവാന്‍ സാധ്യത

Sports Correspondent

യുഎഇ ടീമില്‍ നാല് താരങ്ങള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ അയര്‍ലണ്ടുമായുള്ള ഏകദിന പരമ്പര ഉപേക്ഷിക്കുവാന്‍ സാധ്യത്. ഇന്ന് നടക്കാനിരുന്ന രണ്ടാം ഏകദിനം ഉപേക്ഷിക്കുയാണെന്ന് യുഎഇ ബോര്‍ഡ് അറിയിച്ചു. നേരത്തെ ഞായറാഴ്ച നടക്കാനിരുന്ന രണ്ടാം ഏകദിനം ഒരു കേസുകള്‍ കണ്ടെത്തിയതോടെ മാറ്റി വയ്ക്കുവാന്‍ ബോര്‍ഡുകള്‍ തീരുമാനിച്ചിരുന്നു. പിന്നീട് അത് ജനുവരി 16ന് നടത്താമെന്ന തീരുമാനത്തിലേക്ക് ടീമുകളെത്തിയെങ്കിലും ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ പുറത്ത് വന്നതോടെ പരമ്പര തന്നെ അസാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്.

പരമ്പരയുമായി മുന്നോട്ട് പോകണമോ വേണ്ടയോ എന്നതില്‍ ഉടന്‍ തന്നെ ഇരു ബോര്‍ഡുകളും ഒരു തീരമാനത്തിലെത്തുമെന്നും ക്രിക്കറ്റ് അയര്‍ലണ്ട് അറിയിച്ചു. യുഎഇ ടീം കുറച്ചധികം കാലം ക്വാറന്റീനില്‍ കഴിയണമെന്നാണ് അധികാരികള്‍ അറിയിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്.