Picsart 23 06 01 16 46 37 319

റയൽ മാഡ്രിഡ് വിടുന്ന അസെൻസിയോ പി എസ് ജിയിലേക്ക്

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ മാർക്കോ അസെൻസിയോ പി എസ് ജിയിലേക്ക്. റയൽ മാഡ്രിഡ് മുന്നിൽ വെച്ച ഓഫറുകൾ എല്ലാം നുരസിച്ച അസെൻസിയോ ക്ലബ് വിടാൻ തന്നെ തീരുമാനിച്ചിരുന്നു. ഫ്രീ ഏജന്റായ അസെൻസിയോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല ആയിരുന്നു പ്രധാനമായും രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ പി എസ് ജി രംഗത്ത് വന്നതോടെ ആസ്റ്റൺ വില്ല തീർത്തും ചിത്രത്തിൽ നിന്ന് പുറത്തായി‌.

2014 മുതൽ റയൽ മാഡ്രിഡ് ക്ലബിനൊപ്പം ഉള്ള താരമാണ് അസെൻസിയോ. 16 കിരീടങ്ങൾ അദ്ദേഹം റയൽ മാഡ്രിഡിനൊപ്പം നേടുകയും ചെയ്തു. പി എസ് ജി താരത്തിന് മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. റയൽ മാഡ്രിഡിൽ ലഭിച്ചതിനേക്കാൾ വേതനവും അസെൻസിയോക്ക് ലഭിക്കും. പി എസ് ജി പ്രൊജക്റ്റും താരത്തിന് ഇഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ തന്നെ താരം പി എസ് ജിയിൽ കരാർ ഒപ്പുവെക്കും.

Exit mobile version