അയർലണ്ടിന് ഇന്ത്യയെ തോൽപ്പിക്കാൻ ആകും എന്ന വിശ്വാസം ഉണ്ടെന്ന് വൈറ്റ്

Newsroom

അയർലൻഡിന് ശക്തമായ ഒരു ടീമുണ്ടെന്നും വരാനിരിക്കുന്ന ടി20 ഐ പരമ്പരയിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിയുമെന്ന വിശ്വാസം ടീമിനുണ്ടെന്നും അയർലണ്ട് സ്പിന്നർ ബെൻ വൈറ്റ്.

Picsart 23 08 17 01 15 19 859

“ഞങ്ങളുടെ ദിനത്തിൽ ഞങ്ങൾക്ക് ആരെയും തോൽപ്പിക്കാൻ കഴിയും – എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല, നിങ്ങൾ വിശ്വസിക്കണം.” ബെൻ വൈറ്റ് പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ നാട്ടിൽ കളിക്കുന്നത് വളരെ വലുതാണ്, അവർ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ്, പക്ഷേ ഞങ്ങൾ വെല്ലുവിളി ആസ്വദിക്കുകയാണ്,” വൈറ്റ് പറയുന്നു

“ഈ പരമ്പര ഞങ്ങൾ ആസ്വദിക്കും” വൈറ്റ് കൂട്ടിച്ചേർത്തു. ആദ്യ ടി20 ആഗസ്റ്റ് 18 വെള്ളിയാഴ്ച ഡബ്ലിനിലെ ദ വില്ലേജിൽ ആണ് നടക്കുന്നത്. ഇന്ത്യ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയതിനാൽ ബുമ്ര ആയിരിക്കും ക്യാപ്റ്റൻ.