മികച്ച സ്കോര്‍ നേടി അയര്‍ലണ്ട്, ബാൽബിര്‍ണേയ്ക്ക് ശതകം 5 റൺസ് അകലെ നഷ്ടം

Sports Correspondent

ഗോളിലെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി അയര്‍ലണ്ട്. ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് അതിശക്തമായ ബാറ്റിംഗ് പ്രകടനം ആണ് അയര്‍ലണ്ട് നടത്തിയത്.

ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാൽബിര്‍ണേ 95 റൺസ് നേടി പുറത്തായപ്പോള്‍ പോള്‍ സ്റ്റിര്‍ലിംഗ് 74 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ടായി. 78 റൺസുമായി ലോര്‍ക്കന്‍ ടക്കറും 27 റൺസ് നേടി കര്‍ട്ടിസ് കാംഫറും ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

87 റൺസാണ് അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. നേരത്തെ നാലാം വിക്കറ്റിൽ സ്റ്റിര്‍ലിംഗ് – ബാൽബിര്‍മേ കൂട്ടുകെട്ട് 143 റൺസാണ് നേടിയത്.