സി എസ് കെ ഒന്നാമത് ഫിനിഷ് ചെയ്യും എന്ന് ആകാശ് ചോപ്ര

Newsroom

Chennaisuperkingscsk
Download the Fanport app now!
Appstore Badge
Google Play Badge 1

എം‌എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് (സി എസ് കെ) ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ഐ‌പി‌എൽ 2023 ഫൈനലിലെത്താനും ആകും എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. ഞായറാഴ്‌ച ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ജയിച്ചതോടെ സിഎസ്‌കെ ഐപിഎൽ 2023 പട്ടികയിൽ ഒന്നാമതെത്തിയിട്ടുണ്ട്.

Picsart 23 04 24 00 35 53 756

“ചെന്നൈ ഇപ്പോൾ അവരുടെ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ചു. യോഗ്യത നേടുന്നതിന്, നിങ്ങൾ എട്ട് ഗെയിമുകൾ ജയിക്കേണ്ടതുണ്ട്, ഇനി അവർക്ക് ഏഴ് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങൾ വിജയിച്ചാൽ മതി” ആകാശ് ചോപ്ര പറയുന്നു‌. കൂടാതെ ചെന്നൈക്ക് ധാരാളം ഹോം ഗെയിമുകൾ അവശേഷിക്കുന്നു, അവർ ഇപ്പോൾ എവേ മത്സരങ്ങളാണ് വിജയിക്കുന്നത്,” ചോപ്ര പറഞ്ഞു.

“മുംബൈയിൽ ചെന്ന് മുംബൈയെയും ചിന്നസ്വാമിയ സ്റ്റേഡിയത്തിൽ ബാംഗ്ലൂരിനെയും കൊൽക്കത്തയിലെ കൊൽക്കത്തയെയും അവർ പരാജയപ്പെടുത്തി. മൂന്ന് എവേ മത്സരങ്ങൾ അവർ വിജയിച്ചു. അവർക്ക് ഇനി ഒരുപാട് ഹോം മത്സരങ്ങൾ കളിക്കണം. അവർ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അവർ ഫൈനലിലേക്ക് പോകും.” ചോപ്ര കൂട്ടിച്ചേർത്തു.