ഹെയിന്‍റിച്ച് മലന്‍ അയര്‍ലണ്ടിന്റെ പുതിയ കോച്ച്

Sports Correspondent

Heinrichmalan

അയര്‍ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന് പുതിയ കോച്ച്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഹെയിന്‍റിച്ച് മലനെയാണ് കോച്ചായി നിയമിച്ചിരിക്കുന്നത്. ഗ്രഹാം ഫോര്‍ഡിന് പകരം ആണ് ഈ നിയമനം.

മൂന്ന് വര്‍ഷത്തേക്കാണ് മലനും അയര്‍ലണ്ട് ക്രിക്കറ്റുമായുള്ള കരാര്‍. മാര്‍ച്ച് 2022ന് ആണ് മലന്‍ കോച്ചായി ചുമതലയേല്‍ക്കുക.

2005 മുതൽ 2009 വരെ ദക്ഷിണാഫ്രിക്കയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്ന മലന്‍ പിന്നീട് 11 വര്‍ഷത്തോളം ദക്ഷിണാഫ്രിക്കയിലും ന്യൂസിലാണ്ടിലും കോച്ചിംഗ് ദൗത്യങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

ന്യൂസിലാണ്ടിന്റെ ബാറ്റിംഗ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.