അയര്‍ലണ്ട് കോച്ചിംഗ് സ്റ്റാഫിലേക്ക് സ്റ്റുവര്‍ട് ബാര്‍ണ്സ്

- Advertisement -

സോമര്‍സെറ്റിന്റെ സഹ പരിശീലകനും സ്പെഷ്യല്‍ ബൗളിംഗ് കോച്ചുമായ സ്റ്റുവര്‍ട് ബാര്‍ണ്സ് അയര്‍ലണ്ടിന്റെ കോച്ചിംഗ് സ്റ്റാഫിലേക്ക്. അയര്‍ലണ്ടിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള സംഘത്തിനൊപ്പമാണ് ബാര്‍ണ്സ് ചേരുന്നത്. മൂന്ന് ഏകദിനങ്ങളിലാണ് അയര്‍ലണ്ടും ഇംഗ്ലണ്ടും മാറ്റുരയ്ക്കുക. 19 ദിവസത്തേക്കാണ് ടീമിനൊപ്പം സ്റ്റുവര്‍ട് ബാര്‍ണ്സിന്റ സേവനം ഉണ്ടാകുക.

ബംഗ്ലാദേശ്, സറേ, ഇംഗ്ലണ്ട് യംഗ് ലയണ്‍സ് എന്നിവരാണ് സോമര്‍സെറ്റിന് പുറമെ ബാര്‍ണ്സിന്റെ സേവനം ഉപയോഗിച്ചിട്ടുള്ള ടീമുകള്‍. ഗ്രഹാം ഫോര്‍ഡ് നയിക്കുന്ന കോച്ചിംഗ് സ്റ്റാഫില്‍ അംഗമാകുവാന്‍ കഴിയുന്നത് വളരെ വലിയ കാര്യമാണെന്നാണ് നിയമനത്തെക്കുറിച്ച് സ്റ്റുവര്‍ട് അഭിപ്രായപ്പെട്ടത്.

അയര്‍ലണ്ട് ഡ്രസ്സിംഗ് റൂം അനുഭവവും അയര്‍ലണ്ട് ബൗളര്‍മാരെ ഏകദിനത്തിനായി തയ്യാറെടുക്കുന്നതില്‍ സഹായിക്കുന്നതിലും ഭാഗമാകുവാന്‍ കഴിയുന്നത് വലിയ കാര്യമാണെന്നും ബാര്‍ണ്സ് വ്യക്തമാക്കി.

Advertisement