സാമ്പയും റിച്ചാർഡ്‌സനും കൊൽക്കത്തക്ക് എതിരെ കളിക്കും

Adamzampa
- Advertisement -

റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരങ്ങളായ സാമ്പയും റിച്ചാർഡ്‌സനും കൊൽക്കത്തയ്ക്ക് എതിരായ മത്സര സമയത്തേക്ക് കളിക്കാൻ യോഗ്യരാകും എന്ന് ആർ സി ബി ടീം അറിയിച്ചു. ഓസ്‌ട്രേലിയൻ താരങ്ങളായ ആദം സാമ്പയും കെയ്ൻ റിച്ചാർട്സണും കഴിഞ്ഞ ആഴ്ച ചെന്നൈയിൽ എത്തിയിരുന്നു. രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ ഇരുവരുടെയും ക്വാറന്റൈൻ അവസാനിക്കും. ഏപ്രിൽ 18നാണ് ആർ സി ബിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം.
ഇവർ കൂടെ എത്തുന്നതോടെ ആർ സി ബിയുടെ മുഴുവൻ വിദേശ താരങ്ങളും സെലക്ഷന് ഉണ്ടാകും. ഫിൻ അലനും സാംസും ഇന്നത്തെ മത്സരം മുതൽ ആർ സി ബിക്ക് ഒപ്പം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഈ സീസണ് ഐ പി എൽ വിജയിച്ചു കൊണ്ട് തുടങ്ങിയ ആർ സി ബി ഇത്തവണ എങ്കിലും കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്.

Advertisement