ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കി യപ്പ്ടിവി

ഐപിഎലിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കി യപ്പ്ടിവി. ഓസ്ട്രേലിയ, കോണ്ടിനെന്റല്‍ യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനി യപ്പ്ടിവി വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാം. യപ്പ്ടിവിയുടെ സിഇഒ ഉദയ് റെഡ്ഢിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 60 മത്സരങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ ഉടനീളമായിയുള്ളത്. ഇന്ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.

13 മില്യണ്‍ മൊബൈല്‍ ഡൗണ്‍ലോഡുകളുള്ള ഇന്ത്യന്‍ സ്മാര്‍ട്ട്‍ടിവി ആപ്പുകളില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നൊരു ആപ് ആണ് യപ്പ്ട‍ിവി.

Previous articleകേരള പ്രീമിയർ ലീഗിൽ ഗോകുലത്തിന് തുടർച്ചയായ നാലാം ജയം
Next articleചെപ്പോക്കില്‍ ബൗളിംഗ് തരിഞ്ഞെടുത്ത് ചെന്നൈ, ബാംഗ്ലൂരിനായി കോഹ്‍ലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും