ഐപിഎലിലെ അവസാന ദിവസവും താന്‍ ആര്‍സിബിയ്ക്ക് വേണ്ടിയായിരിക്കും കളിക്കുക – വിരാട് കോഹ്‍ലി

Viratkohli

ആര്‍സിബി വിട്ട് താന്‍ എവിടേക്കും ഇല്ലെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. താന്‍ ടീമിൽ ക്യാപ്റ്റന്‍സി മാത്രമാണ് ഒഴിയുന്നതെന്നും എന്നും ആര്‍സിബിയ്ക്കൊപ്പം ഉണ്ടാകുമെന്നും ഐപിഎലില്‍ വേറൊരു ടീമിനായി കളിക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും കോഹ്‍ലി വ്യക്തമാക്കി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള എലിമിനേറ്റര്‍ മത്സരത്തിൽ തോല്‍വിയേറ്റ് വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വിരാട് കോഹ്‍ലി. ഐപിഎിലല്‍ താന്‍ കളിക്കുന്ന അവസാന ദിവസം വരെ ആര്‍സിബിയ്ക്ക് വേണ്ടിയാകും കളിക്കുകയെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Previous articleഇത്തവണയും കപ്പ് ഇല്ല!!!! ആര്‍സിബിയുടെ കഥകഴിച്ച് സുനിൽ നരൈന്‍
Next articleഇരട്ട ഗോളുകളുമായി വെർണർ‍, ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജർമ്മനി