ലേല സമയത്ത് ടെന്‍ഷനിലായിരുന്നു

- Advertisement -

ഐപിഎല്‍ ലേലത്തില്‍ 3.2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ത്യയുടെ U-19 പേസ് സെന്‍സേഷന്‍ കമലേഷ് നാഗര്‍കോടിയെ സ്വന്തമാക്കിയത്. U-19 ലോകകപ്പ് ന്യൂസിലാണ്ടില്‍ ആരംഭിച്ചത് മുതല്‍ തന്റെ പേസ് കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ഈ യുവ താരം. 140+ വേഗതയില്‍ സ്ഥിരമായി പന്തെറിയുവാന്‍ കഴിവുള്ള താരം ഐപിഎല്‍ ലേലത്തില്‍ ഏതെങ്കിലും ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇത്രയും വലിയ തുക താരത്തിനു ലഭിക്കുമെന്ന് ഏറെയൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഐപിഎല്‍ ലേല സമയത്ത് തനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നുവെങ്കിലും അത് പുറത്ത് കാണിച്ചില്ല എന്നാണ് താരം പറഞ്ഞത്. ന്യൂസിലാണ്ടില്‍ തന്റെ റൂം മേറ്റ് പങ്കജ് സിംഗ് ലേലം കാണുന്നതിനായി ടിവി ഓണ്‍ ചെയ്തപ്പോള്‍ താന്‍ അകത്ത് കുളിമുറിയില്‍ പോയി ഇരിക്കുകയായിരുന്നു എന്ന് കമലേഷ് പറഞ്ഞു. തന്റെ ഫോണില്‍ സുഹൃത്തുക്കള്‍ തുരുതുരാ വിളിച്ചിരുന്നുവെങ്കിലും താന്‍ ഫോണ്‍ എടുത്തില്ലായെന്നും താരം ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോയോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement