“സൂര്യകുമാർ ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ്”

Img 20201113 153902
- Advertisement -

മുംബൈ ഇന്ത്യൻസിന്റെ ബാറ്റ്സ്മൻ സൂര്യകുമാർ യാഥവ് ഇന്ത്യയുടെ എ ബി ഡിവില്ലിയേഴ്സ് ആണ് എന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. സൂര്യകമാർ യാഥവിന് തടയുക എളുപ്പമല്ല. എല്ലാ വിധത്തിൽ ഉള്ള ഷോട്ടും താരത്തിന്റെ കയ്യിൽ ഉണ്ട്. കവറിനു മുകളിലൂടെ അടിക്കാൻ അറിയാം, സ്വീപ് അറിയാം, പുൾ അറിയാം, സ്പിന്നിനെയും ഫാസ്റ്റിനെയും അതി മനോഹരമായി കളിക്കും. എല്ലാ അർത്ഥത്തിലും ഇന്ത്യയുടെ ഡി വില്ലിയേഴ്സ് തന്നെയാണ് സൂര്യകുമാർ എന്ന് ഹർഭജൻ പറയുന്നു.

സൂര്യകുമാർ ഇന്ത്യൻ ടീമിൽ എത്താത്തതിൽ വിഷമം ഉണ്ട്. എന്നാൽ അധികം താമസിയാതെ തന്നെ സൂര്യകുമാർ ഇന്ത്യൻ ടീമിലെ സ്ഥിരാംഗം ആകും എന്ന കാര്യത്തിൽ സംശയമില്ല. ഹർഭജൻ പറയുന്നു. സൂര്യകുമാർ ഒരു അവിശ്വസനീയ താരമാണ്. താരത്തിന്റെ ബാറ്റിംഗ് ശൈലി എല്ലാവരെയും സൂര്യകുമാറിന്റെ ആരാധകർ ആക്കി മാറ്റി എന്നും ഹർഭജൻ പറഞ്ഞു. മുംബൈ ഇന്ത്യൻസിനു വേണ്ടി ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 480 റൺസ് നേടാൻ താരത്തിനായിരുന്നു.

Advertisement