സൺറൈസേഴ്‌സ് ഹൈദരാബാദിന് പുതിയ സഹ പരിശീലകൻ

Photo: AFP

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ ലോകകപ്പ് ജേതാവും ഓസ്‌ട്രേലിയൻ താരവുമായ ബ്രാഡ് ഹാഡിനെയാണ് ഹൈദരാബാദിന്റെ പുതിയ പരിശീലകനായി നിയമിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി ഹാഡിൻ 66 ടെസ്റ്റുകളും 126 ഏകദിനങ്ങളും 34 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2011 ഐ.എപി.എൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഐ.പി.എൽ കളിച്ച പരിചയവും ഹാഡിനുണ്ട്.

 

നേരത്തെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് പരിശീലകനായും ഓസ്‌ട്രേലിയൻ എ ടീമിന്റെ പരിശീലകനായും ഹാഡിൻ പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ ടോം മൂഡിക്ക് പകരക്കാരനായി ട്രെവർ ബേലിസ്സിനെ പരിശീലകനായി നിയമിച്ചിരുന്നു. ടോം മൂഡിക്ക് കീഴിൽ നേരത്തെ സൈമൺ ഹെൽമൊട്ട് ആയിരുന്നു ഹൈദരാബാദിന്റെ സഹ പരിശീലകൻ.  2018 ഐ.പി.എൽ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യ നാല് സ്ഥാനത്ത് എത്തിയെങ്കിലും എലിമിനേറ്ററിൽ ഡെൽഹിയോട് തോറ്റ് പുറത്തായിരുന്നു.

Loading...