കൊടുങ്കാറ്റായി മനീഷ് പാണ്ഡെ, രാജസ്ഥാൻ റോയൽസിനെ അനായാസം മറികടന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ്

Manish Pandey Vijay Shankar Ipl Sunrisers Hyderabad
Photo: IPL
- Advertisement -

മനീഷ് പാണ്ഡെ കൊടുങ്കാറ്റായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അനായാസം തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്. 8 വിക്കറ്റിനായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയം. 47 പന്തിൽ പുറത്താവാതെ 83 റൺസ് എടുത്ത മനീഷ് പാണ്ഡെയും 51 പന്തിൽ പുറത്താവാതെ 52 റൺസ് എടുത്ത വിജയ് ശങ്കറും ചേർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിന് അനായാസം ജയം സമ്മാനിക്കുകയായിരുന്നു. തോൽവിയുടെ രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു.

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ഡേവിഡ് വാർണറും ബെയർസ്‌റ്റോയും സൺറൈസേഴ്‌സ് ഹൈദരാബാദ് സ്കോർ 16 റൺസ് എടുക്കുന്നതിന് മുൻപ് തന്നെ പുറത്തായി. എന്നാൽ തുടർന്ന് വന്ന മനീഷ് പാണ്ഡെയും വിജയ് ശങ്കറും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി രാജസ്ഥാൻ റോയൽസിനെ അനായാസം മറികടക്കുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 140 റൺസാണ് കൂട്ടിച്ചേർത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് എടുത്തത്. 36 റൺസ് എടുത്ത സഞ്ജു സാംസണും 30 റൺസ് എടുത്ത ബെൻ സ്റ്റോക്‌സുമാണ് രാജസ്ഥാൻ റോയൽസ് സ്കോർ 150 കടത്തിയത്.

Advertisement