യൂറോപ്പയിൽ ആറ് ഗോളിൽ ആറാടി ലെവർകൂസൻ

Img 20201023 003849
- Advertisement -

യൂറോപ്പ ലീഗിൽ ജയത്തോടെ തുടങ്ങി ബയേർ ലെവർകൂസൻ. രണ്ടിനെതിരെ ആറ് ഗോളുകളുടെ ജയമാണ് ഫ്രഞ്ച് ക്ലബ്ബായ നൈസിനെതിരെ ലെവർകൂസൻ നേടിയത്. കരീം ബെല്ലറാബി ഇരട്ട ഗോളുകൾ നേടിയപ്പോൾ നദീം അമിരി, ലൂക്കാസ് അലാരിയോ,മൗസ ഡയാബി,ഫ്ലോറിയൻ വിർട്സ് എന്നിവരാണ് ബയേർ ലെവർകൂസനായി ഗോളടിച്ചത്‌.

ഗയുരി,അലെക്സിസ് ക്ലൗഡ് മോരിസ് എന്നിവർ നൈസിനായി ഗോളടിച്ചു. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് ക്വാർട്ടറിൽ എത്തിയ ലെവർകൂസൻ ഈ സീസണിൽ കിരീടം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ അത്ലെറ്റിക്കോ മാഡ്രിഡ്, റേഞ്ചേഴ്സ്, പോർട്ടോ, ലോക്കോമോട്ടീവ് മോസ്കോ എന്നീ ടീമുകളെ മറികടന്ന ലെവർകൂസൻ ഇന്റർ മിലാനോടായിരുന്നു പരാജയം സമ്മതിച്ചത്.

Advertisement