ഐപിഎൽ കളിക്കുവാനുള്ള ആഗ്രഹം ഉണ്ട് – മിച്ചൽ സ്റ്റാര്‍ക്ക്

Mitchellstarc

2012 മുതൽ 2015 വരെ ഐപിഎലിന്റെ ഭാഗമായിരുന്ന മിച്ചൽ സ്റ്റാര്‍ക്ക് കഴിഞ്ഞ ആറ് സീസണുകളിലായി വര്‍ക്ക് ലോഡ് മാനേജ്മെന്റ് കാരണമോ പരിക്ക് കാരണമോ ടൂര്‍ണ്ണമെന്റിൽ പങ്കെടുത്തിട്ടില്ല. എന്നാൽ ഇത്തവണത്തെ ഐപിഎലില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് താന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.

താന്‍ ലേലത്തിൽ പങ്കെടുക്കുവാന്‍ പേര് നല്‍കിയിട്ടില്ലെങ്കിലും ഇനിയും തനിക്ക് രണ്ട് ദിവസം കൂടി അതിന് സമയം ഉണ്ടെന്നും ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഐപിഎലില്‍ പങ്കെടുക്കുന്നത് താന്‍ പരിഗണിക്കുന്ന ഒരു കാര്യമാണെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.

ടീമിന് പാക്കിസ്ഥാന്‍ ടൂറും ശ്രീലങ്കന്‍ ടൂറുമുള്ളതിനാൽ തന്നെ ഇതിന്റെ ഇടയിൽ ഐപിഎൽ കൂടി എത്തുമ്പോള്‍ കാര്യങ്ങള്‍ ശ്രമകരമാണെന്നും സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടു.

Previous articleടോം കറന്‍ നീണ്ട കാലം കളത്തിന് പുറത്ത്
Next articleസ്പാനിഷ് സൂപ്പർ കപ്പിൽ ഇന്ന് എൽ ക്ലാസികോ