സിറാജ് ബുംറയേകൾ സ്കിൽ ഉള്ള താരമാണ് എന്ന് നെഹ്റ

Mohammed Siraj Rcb Ipl
Photo: Twitter/IPL

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരം സിറാജ് യഥാർത്ഥത്തിൽ ബുമ്രയേക്കാൾ സ്കിൽ ഉള്ള താരമാണ് എന്ന് ആശിഷ് നെഹ്റ. ഒന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പ് സിറാജ് ഇന്ത്യക്ക് വേണ്ടി എല്ലാ മത്സരങ്ങളിലും അഞ്ചും ആറും വിക്കറ്റുകൾ നേടിയിരുന്നു. ഇന്ന് സിറാജ് ഏതു ഫോർമാറ്റിലും നന്നായി പന്ത് എറിയുന്ന താരമായി മാറി. നെഹ്റ പറഞ്ഞു. സിറാജിന് സ്കില്ലിന് ഒരു കുറവുമില്ല. എല്ലാ വിധത്തിലുള്ള വാരിയേഷൻസും സിറാജിന് ഉണ്ട്. നെഹ്റ പറയുന്നു.

തന്റെ അഭിപ്രായത്തിൽ ബുമ്രയേക്കാൾ സ്കിൽ ഉള്ള താരമാണ് സിറാജ്. വാരിയേഷൻസ് നോക്കിയാൽ അത് മനസ്സിലാകും. നെഹ്റ പറഞ്ഞു. എല്ലാവരിൽ നിന്നും മാറി വ്യത്യസ്തമായ സ്ലോവർ ബൗളുകൾ സിറാജിനുണ്ട്. സിറാജ് ഇനി അദ്ദേഹത്തിന്റെ ഫിറ്റ്നെസിലും മനസ്സിന്റെ ഏകാകൃതയിലും ആണ് ശ്രദ്ധ കൊടുക്കേണ്ടത്. അത് കൂടെ ശരിയായാൽ സിറാജിന് ആകാശം മാത്രമാണ് ലിമിറ്റ് എന്ന് നെഹ്റ പറയുന്നു.