സ്കോഡയും പിന്മാറി, സ്പോൺസർമാരെ കിട്ടാതെ ചെന്നൈ സൂപ്പർ കിംഗ്സ്

- Advertisement -

എന്നും വലിയ ടൈറ്റിൽ സ്പോൺസർഷിപ്പ് ഡീലുകൾ ലഭിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് ഈ സീസണിൽ മുഖ്യ സ്പോൺസരെ കിട്ടുന്നത് അത്ര എളുപ്പമല്ലാത്ത കാര്യമായിരിക്കുകയാണ്. ചെന്നൈയുമായി സ്പോൺസർഷിപ്പ് ചർച്ചയിൽ ഉണ്ടായിരുന്ന സ്കോഡ ഇപ്പോൾ കരാർ ചർച്ചയിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. 25 കോടിയോളം ആയിരുന്നു ചെക്ക് റിപബ്ലിക് കാർ നിർമ്മാണ കമ്പനി ആയ സ്കോഡ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ആ ചർച്ചകൾ പകുതിക്ക് വെച്ച് അലസുകയായിരുന്നു.

നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ സ്പോൺസർ ആയ മുത്തൂറ്റ് കരാർ പുതുക്കില്ല എന്ന് അറിയിച്ചിരുന്നു. ഇപ്പോൾ ഓൺലൈൻ ഫാഷൻ കമ്പനി ആയ മിന്ത്ര ചെന്നൈയുടെ സ്പോൺസറായി എത്തും എന്നാണ് അറിയുന്നത് 23 കോടിയോളം ആണ് മിന്ത്ര വാഗ്ദാനം ചെയ്യുന്നത്. അത് ചെന്നൈ അംഗീകരിക്കാൻ ആണ് സാധ്യത.

Advertisement