“തന്റെ ബൗളർമാരെ തനിക്ക് വിശ്വാസം ഉണ്ടായിരുന്നു” – സഞ്ജു സാംസൺ

20210922 012118

ഇന്ന് രാജസ്ഥാൻ റോയൽസ് അത്ഭുതകരമായ ബൗളിംഗിലൂടെ പഞ്ചാബിനെതിരായ മത്സരം വിജയിച്ചതിൽ ക്യാപ്റ്റൻ സഞ്ജു സാംസന്റെ മികവ് കൂടെയുണ്ട്. അവസാന 15 പന്തിൽ പത്തു റൺസ് മാത്രം വേണ്ടി വന്നിരുന്ന പഞ്ചാബിനെ 2 റൺസിന് പരാജയപ്പെടുത്തിയത് ക്യാപ്റ്റന്റെ കൂടെ മികവായിരുന്നു. വിശ്വാസവും പോരാട്ടവീര്യവും മാത്രമായിരുന്നു തങ്ങളുടെ ഒപ്പം ഉണ്ടായിരുന്നത് എന്ന് സഞ്ജു മത്സരശേഷം പറഞ്ഞു. അവസാനം വറ്റെ വിജയിക്കാൻ ആകുമെന്ന് തങ്ങൾ വിശ്വസിച്ചിരുന്നു എന്നും സഞ്ജു പറഞ്ഞു.

മുസാഫിറിന്റെയും ത്യാഗിയുടെയും ഓവർ അവസാനത്തേക്ക് വെച്ചത് കളി വിജയിക്കാൻ ആകുമെന്ന വിശ്വാസത്തിലാണ്. താൻ തന്റെ ബൗളർമാരെ വിശ്വസിച്ചിരുന്നു എന്നും സഞ്ജു പറഞ്ഞു. ഈ പിച്ചിൽ ഈ സ്കോർ മതിയായിരുന്നു വിജയിക്കാൻ. തങ്ങൾ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ നേരത്തെ തന്നെ വിജയിച്ചേനെ എന്നും സഞ്ജു പറഞ്ഞു.

Previous articleഹംഗറിക്ക് എതിരെ നടപടി എടുത്ത് ഫിഫ
Next articleസുവാരസ് ഇരട്ട ഗോളുകളിൽ അത്ലറ്റിക്കോ മാഡ്രിഡ് തിരിച്ചുവരവ്