സഞ്ജു സാംസൺ ആണ് താരം, സിക്സിൽ സെഞ്ചറി!!

20200927 215733
- Advertisement -

മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസൺ ഐ പി എല്ലിൽ ഒരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രണ്ട് സിക്സുകൾ അടിച്ചതോടെ ഐ പി എല്ലിൽ സഞ്ജു സാംസൺ നൂറ് സിക്സ് എന്ന നേട്ടത്തിൽ എത്തി. സിക്സ് അടിക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത സഞ്ജു ഇന്ന് താൻ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ചിരുന്നു.

ഇന്നത്തേത് ഉൾപ്പെടെ‌ 95 മത്സരങ്ങളിൽ നിന്നാണ് രാജസ്ഥാൻ റോയൽസൊന്റെ താരം 100 സിക്സുകളിൽ എത്തിയത്. ഐ പി എല്ലിൽ 11 അർധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസൺ. ഈ സീസൺ ഐ പി എല്ലിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്.

Advertisement