“ഏതു സാഹചര്യത്തിലും വിജയിക്കാനുള്ള കഴിവ് രാജസ്ഥാൻ സ്ക്വാഡിനുണ്ട്” – സഞ്ജു സാംസൺ

Paragsanju
- Advertisement -

ഐ പി എൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു എങ്കിലും ടീമിൽ വലിയ പ്രതീക്ഷയുണ്ട് എന്ന് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. ടീം ഇപ്പോൾ ഒരോ മത്സരം ഒരോ മത്സരം ആയാണ് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു എങ്കിലും ടീം മികച്ച പ്രകടനം ആണ് നടത്തിയത് എന്ന് സഞ്ജു പറഞ്ഞു.

പക്ഷെ നിർഭാഗ്യവശാൽ വിജയ ലക്ഷ്യം മറികടക്കാൻ ആയില്ല എന്നും സഞ്ജു പറഞ്ഞു. ടീമംഗങ്ങൾ എല്ലാവരും വീണ്ടും ഗ്രൗണ്ടിൽ ഇറങ്ങി അവരുടെ കഴിവ് തെളിയിക്കാൻ കാത്തിരിക്കുക ആണ് എന്ന് സഞ്ജു പറയുന്നു. ടീമിന്റെ ലക്ഷ്യം നല്ല ക്രിക്കറ്റ് കളിക്കുക എന്നതാണ്. ഏതു സാഹചര്യത്തിലും വിജയിക്കാൻ ഉള്ള കഴിവ് രാജസ്ഥാന്റെ സ്ക്വാഡിന് ഉണ്ട് എന്നും ക്യാപ്റ്റൻ സഞ്ജു പറഞ്ഞു. ഇന്ന് ഡെൽഹി ക്യാപിറ്റൽസിനെ നേരിടാൻ ഇരിക്കുകയാണ് രാജസ്ഥാൻ റോയൽസ്‌

Advertisement