സാം കുറൻ നാളെ കളിക്കില്ല

Img 20210918 200435

ചെന്നൈ സൂപ്പർ കിങ്സ് നാളെ ഐ പി എൽ പുനരാരംഭിക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നേരിടുമ്പോൾ അവർക്ക് ഒപ്പം ഓൾ റൗണ്ടർ സാം കുറൻ ഉണ്ടാകില്ല. ഇംഗ്ലീഷ് താരം വൈകി മാത്രമാണ് യു എ ഇയിൽ എത്തിയത്. അതുകൊണ്ട് തന്നെ ക്വാരന്റൈൻ കാലാവധി പൂർത്തി ആയിട്ടില്ല. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് സാം കുറൻ. എന്നാൽ സി പി എല്ലിൽ നിന്ന് എത്തിയ ഫാഫ് ഡു പ്ലസിസ് നാളെ ഉണ്ടാകും. ഡുപ്ലസിസ് ഇന്ന് ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു.

സാം കുറനു പകരം ഹസെല്വൂഡിനെ ചെന്നൈ കളിപ്പിക്കാൻ ആണ് സാധ്യത. ഫിറ്റ്നെസ് വീണ്ടെടുത്ത ജഡേജയും നാളെ സി എസ് കെയ്ക്ക് ഒപ്പം ഉണ്ടാകും.

Previous articleറെഡ് കാർഡ് കിട്ടിയിട്ടും പതറാതെ ബ്രെന്റ്ഫോർഡ്, പത്തു പേരുമായി വോൾവ്സിനെ വീഴ്ത്തി
Next articleലിവർപൂൾ ജേഴ്സി നൂറു ഗോളുകളുമായി മാനെ