“മുംബൈ ഇന്ത്യൻസിനെതിരായ പ്രകടനം ഇതുവരെ കളിച്ച ഇന്നിങ്‌സുകളിൽ ഏറ്റവും മികച്ചത് “

Ruturaj Gaikwad Ipl Chennai Super Kings Csk
Photo: IPL

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ താൻ പുറത്തെടുത്ത പ്രകടനം ഇതുവരെയുള്ള തന്റെ പ്രകടനങ്ങളിൽ ഏറ്റവും മികച്ചതാണെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് താരം റിതുരാജ് ഗെയ്ക്‌വാദ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് തകർച്ചയെ നേരിടുന്ന സമയത്ത് പുറത്താവാതെ 55 പന്തിൽ 88 റൺസ് എടുത്ത റിതുരാജിന്റെ പ്രകടനം ചെന്നൈക്ക് ജയം നേടി കൊടുത്തിരുന്നു.

തുടർന്നാണ് ഈ പ്രകടനം തന്റെ ക്രിക്കറ്റ് ജീവിതത്തിൻറെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആണെന്ന് ഋതുരാജ് പറഞ്ഞു. ഐ.പി.എല്ലിന് മുൻപ് നടന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം തനിക്ക് ഐ.പി.എല്ലിന് ഒരുങ്ങാൻ ഒരുപാട് സഹായിച്ചെന്നും റിതുരാജ് പറഞ്ഞു. മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് 20 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു.

Previous articleഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം 100 മത്സരങ്ങൾ തികച്ച് ജസ്പ്രീത് ബുംറ
Next articleമുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആശ്വാസ വാർത്ത, രോഹിത് ശർമ്മ അടുത്ത മത്സരത്തിനിറങ്ങും