മാറ്റമില്ലാതെ രാജസ്ഥാൻ, രണ്ട് മാറ്റങ്ങളുമായി ആർ സി ബി, ടോസ് അറിയാം

20201017 151133
- Advertisement -

ഇന്ന് ദുബൈയിൽ വെച്ച് നടക്കുന്ന ഐ പി എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആദ്യ ബാറ്റ് ചെയ്യും. ടോസ് വിജയിച്ച സ്മിത് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. വിജയ വഴിയിലേക്ക് തിരികെ വരാൻ ആണ് രണ്ട് ടീമുകളും ശ്രമിക്കിന്നത്. മാറ്റങ്ങൾ ഒന്നും ഇല്ലാതെ ആണ് സ്മിതും രാജസ്ഥാൻ റോയൽസും ഇന്ന് ഇറങ്ങുന്നത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ രണ്ട് മാറ്റങ്ങൾ വരുത്തി. ഗുർകീറത് സിങും ശഹബാസ് അഹമ്മദും ആദ്യ ഇലവനിൽ എത്തിയപ്പോൾ മുഹമ്മദ് സിറാജും ശിവം ദൂബെയും പുറത്തായി.

രാജസ്ഥാൻ; Ben Stokes, Jos Buttler (w), Steve Smith (c), Sanju Samson, Robin Uthappa, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Jaydev Unadkat, Kartik Tyagi.

റോയൽ ചാലഞ്ചേഴ്സ്: Aaron Finch, Devdutt Padikkal, Virat Kohli (c), AB de Villiers (w), Gurkeerat Singh Mann, Washington Sundar, Chris Morris, Shahbaz Ahmed, Isuru Udana, Navdeep Saini, Yuzvendra Chahal.

Advertisement