ഗോൾ കീപ്പർ ജാക്ക് ബട്ലാന്റ് ഇനി ക്രിസ്റ്റൽ പാലസിൽ

20201017 140343
- Advertisement -

സ്റ്റോക്ക് സിറ്റിയുടെ ഗോൾ കീപ്പർ ആയിരുന്ന ജാക്ക് ബട്ലാന്റിനെ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിലാണ് താരം പാലസിൽ എത്തുന്നത്. ഒരു മില്യൺ മാത്രമാണ് ട്രാൻസ്ഫർ തുക. അടുത്ത് സീസണോടെ കരാർ അവസാനിക്കുന്ന താരമാണ് ബട്ലാന്റ്. അവസാന സീസണിൽ സ്റ്റോക്കിൽ രണ്ടാം ഗോൾ കീപ്പറായായിരുന്നു ബട്ലാന്റ് കളിച്ചത്. റോയ് ഹോഡ്സണ് കീഴിൽ തന്റെ കരിയർ പുനർനിർമ്മിക്കാം എന്ന് ബട്ലാന്റ് കരുതുന്നു.

മുമ്പ് ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരമാണ് ബട്ലാന്റ്. പാലസിൽ ഇപോൾ വല കാക്കുന്ന വെയ്ൻ ഹെന്നെസിയെയും വിസെന്റെ ഗുയാറ്റയെയും മറികടന്നാൽ മാത്രമെ ബട്ലാന്റിന് പാലസിൽ അവസരം ലഭിക്കുകയുള്ളൂ.

Advertisement