ഐ.പി.എല്ലിൽ 200 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ്മ

Rohitsharma
Photo: Twitter/@IPL
- Advertisement -

ഐ.പി.എല്ലിൽ 200 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്നലെ ഐ.പി.എൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരം രോഹിത് ശർമയുടെ 200മത്തെ മത്സരമായിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണ് ഇതിന് മുൻപ് 200 ഐ.പി.എൽ മത്സരങ്ങൾ കളിച്ച ഏക താരം. കഴിഞ്ഞ മാസമാണ് മഹേന്ദ്ര സിംഗ് ധോണി ഐ.പി.എല്ലിൽ 200 മത്സരങ്ങൾ പൂർത്തിയാക്കിയത്.

ഐ.പി.എല്ലിൽ രണ്ട് ടീമുകൾക്ക് വേണ്ടി മാത്രമാണ് രോഹിത് ശർമ്മ ഇതുവരെ കളിച്ചത്. 2008ൽ ഐ.പി.എൽ അരങ്ങേറ്റം നടത്തിയ രോഹിത് ശർമ്മ ഡെക്കാൻ ചാർജേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്ക് വേണ്ടിയാണ് കളിച്ചത്. ഇതിൽ 155 മത്സരങ്ങൾ മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു. ഐ.പി.എല്ലിൽ 38 അർദ്ധ സെഞ്ചുറികളും ഒരു സെഞ്ച്വറിയും രോഹിത് ശർമ്മ നേടിയിട്ടുണ്ട്.

Advertisement