കൈല്‍ ജാമിസണിനെ സ്വന്തമാക്കുവാന്‍ മൂന്ന് ടീമുകള്‍ രംഗത്ത്, 15 കോടി നല്‍കി താരത്തെ സ്വന്തമാക്കി ആര്‍സിബി

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അടിസ്ഥാന വിലയായ 75 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് ആദ്യം രംഗത്തെത്തിയതെങ്കിലും പിന്നീട് ഡല്‍ഹിയും ഒപ്പം കൂടി ലേലം കൊഴുപ്പിക്കുകയായിരുന്നു. തുക 9 കോടിയ്ക്ക് മുകളില്‍ പോയപ്പോള്‍ ഡല്‍ഹി പിന്മാറിയെങ്കിലും പഞ്ചാബ് കിംഗ്സ് രംഗത്തെത്തിയതോടെ ലേലം യുദ്ധം വീണ്ടും പുനരാരംഭിച്ചു.

15 കോടി രൂപയ്ക്കാണ് കിംഗ്സ് ഇലവന്റെ വെല്ലുവിളിയെ അതിജീവിച്ച് കൈല്‍ ജാമിസണെ ബാംഗ്ലൂര്‍ നേടിയത്. വിലയുടെ കാര്യത്തില്‍ ഐപിഎല്‍ ലേലത്തില്‍ ക്രിസ് മോറിസിന് പിന്നിലായി രണ്ടാമത് നില്‍ക്കുന്ന താരമായി ജാമിസണ്‍ മാറി.

Previous articleചേതേശ്വര്‍ പുജാര ചെന്നൈ നിരയില്‍
Next articleഡല്‍ഹിയുടെ പേസ് ബൗളിംഗിന് കരുത്തേകുവാന്‍ ടോം കറന്‍ എത്തുന്നു