ആർ സി ബിക്ക് കിരീടം നേടിക്കൊടുക്കാൻ തന്റെ എല്ലാം നൽകും എന്ന് മാക്സ്‌വെൽ

ഇന്നലെ താര ലേലത്തിൽ ആരും പ്രതീക്ഷിക്കാത്ത അത്ര വലിയ തുക നൽകിയാണ് ആർ സി ബി മാക്സ്‌വെലിനെ സ്വന്തമാക്കിയത്. 14.25 കോടിയാണ് മാക്സ്‌വെലിനായി ആർ സി ബി ചിലവഴിച്ചത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്നതിനായി ഉറ്റു നോക്കുക ആണ് എന്ന് പറഞ്ഞ മാക്സ്വെൽ ആർ സി ബിയെ ചാമ്പ്യന്മാരാക്കാൻ വേണ്ടി തന്റെ എല്ലാം നൽകും എന്നും പറഞ്ഞു.

10.75 കോടി രൂപയ്ക്ക് കഴിഞ്ഞ സീസണ കിംഗ്സ് ഇലവന്‍ പഞ്ചാബിൽ എത്തിയ മാക്സ്‌വെലിന് നിരാശ മാത്രമായിരുന്നു കഴിഞ്ഞ സീസണിൽ ലഭിച്ചത്‌. ഒരു സിക്സ് അടിക്കാൻ പോലും തരത്തിനായിരുന്നില്ല. ഈ സീസണിൽ അതിനു കൂടെയുള്ള പരിഹാരം കണ്ടെത്താൻ ആകും മാക്സ്‌വെൽ ശ്രമിക്കുക.

Previous articleബ്രൂണോ മാജിക്ക് തുടരുന്നു, റയൽ സോസിഡാഡിനെ നിലംപരിശാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
Next articleഎട്ട് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് സ്ക്വാഡ്