അവസാന നാലോവറില്‍ ബാംഗ്ലൂര്‍ വഴങ്ങിയത് 74 റണ്‍സ്

Rcb

കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ലോകേഷ് രാഹുലിന്റെ വെടിക്കെട്ട് പ്രകടനത്തിന് മുന്നില്‍ പതറി പോയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അവസാന നാലോവറില്‍ വഴങ്ങിയത് 74 റണ്‍സ്. വിരാട് കോഹ്‍ലി രണ്ട് തവണ ക്യാച്ച് കൈവിട്ട് രാഹുലിനെ സഹായിച്ചപ്പോള്‍ അതിന്റെ തിരിച്ചടി നേരിട്ടത് ഡെയില്‍ സ്റ്റെയിനും ശിവം ഡുബേയുമാണ്.

അവസാന രണ്ടോവറില്‍ മാത്രം 49 റണ്‍സാണ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ വിട്ട് നല്‍കിയത്. സ്റ്റെയിന്‍ നാലോവറില്‍ 57 റണ്‍സ് വഴങ്ങിയപ്പോള്‍ ശിവം ഡുബേ 3 ഓവറില്‍ 33 റണ്‍സ് വഴങ്ങി. തന്റെ ആദ്യ രണ്ടോവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെങ്കിലും അവസാന ഓവറില്‍ താരം 23 റണ്‍സ് വഴങ്ങി.

സ്റ്റെയിന്‍ വഴങ്ങിയതില്‍ 41 റണ്‍സും ഡെത്ത് ഓവറുകളിലെ രണ്ടോവറിലാണ് വഴങ്ങിയത്.

Previous articleആര്‍സിബി ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് ബൗളര്‍മാര്‍
Next articleപേസര്‍മാര്‍ക്ക് പിന്നാലെ സ്പിന്നര്‍മാരും, ആര്‍സിബിയുടെ പതനം പൂര്‍ണ്ണം, എബിഡിയും മടങ്ങി