ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കോഹ്‍ലി, സഞ്ജുവിനും സംഘത്തിനും ബാറ്റിംഗ്

Rcbrr
- Advertisement -

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ടോസ് നേടിയ വിരാട് കോഹ്‍ലി സഞ്ജുവിന്റെ നേതൃത്തത്വത്തില്‍ ഇറങ്ങുന്ന രാജസ്ഥാനോട് ബാറ്റിംഗ് ആവശ്യപ്പെടുകയായിരുന്നു. ബാംഗ്ലൂര്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. രജത് പടിദാറിന് പകരം കെയിന്‍ റിച്ചാര്‍ഡ്സണ്‍ ടീമിലേക്ക് എത്തുന്നു. രാജസ്ഥാന്‍ നിരയിലും ഒരു മാറ്റമാണുള്ളത്. ജയ്ദേവ് ഉനഡ്കടിന് പകരം ശ്രേയസ്സ് ഗോപാല്‍ ടീമിലേക്ക് എത്തുന്നു.

രാജസ്ഥാന്‍ റോയല്‍സ് : Jos Buttler, Manan Vohra, Sanju Samson(w/c), Shivam Dube, David Miller, Riyan Parag, Rahul Tewatia, Chris Morris, Shreyas Gopal, Chetan Sakariya, Mustafizur Rahman

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Virat Kohli(c), Devdutt Padikkal, Shahbaz Ahmed, Glenn Maxwell, AB de Villiers(w), Washington Sundar, Kyle Jamieson, Kane Richardson, Harshal Patel, Mohammed Siraj, Yuzvendra Chahal

Advertisement