റിലീസ് ചെയ്ത ജയ്ദേവ് ഉനഡ്കടിനെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

തങ്ങള്‍ കഴിഞ്ഞ വര്‍ഷം വലിയ വില കൊടുത്ത് നല്‍കി വാങ്ങിയ ശേഷം റിലീസ് ചെയ്ത പേസ് ബൗളര്‍ ജയ്ദേവ് ഉനഡ്കടിനെ അതിലും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ഒരു കോടി രൂപയുടെ അടിസ്ഥാന വിലയുള്ള താരത്തിനെ 3 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

രാജസ്ഥാനോടൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബുമാണ് താരത്തിനായി ലേലത്തില്‍ പങ്കെടുത്തത്. 2018 സീസണ് താരത്തിനെ 11.50 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം 8.40 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തെ ഇപ്പോള്‍ വെറും 3 കോടിയ്ക്കാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്.

Previous articleഋഷഭ് പന്തിനൊപ്പം കീപ്പിംഗ് ചുമതല വഹിക്കുവാന്‍ അലെക്സ് കാറെയും ഡല്‍ഹിയില്‍
Next articleഐ.പി.എൽ ലേലത്തിൽ വാങ്ങാനാളില്ലാതെ വിക്കറ്റ് കീപ്പർമാർ